s

ആലപ്പുഴ: ജില്ലാ സ്‌പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ 23ന് രാവിലെ 8 മുതൽ യൂത്ത് വോളിബാൾ ചാമ്പ്യൻഷിപ്പും, 24ന് രാവിലെ 8 മുതൽ സീനിയർ വോളിബാൾ ചാമ്പ്യൻഷിപ്പും മുഹമ്മ ആര്യക്കര എ.ബി.വിലാസം ഹയർ സെക്കൻഡറി സ്‌കൂളിൽ സംഘടിപ്പിക്കും. ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടനം മന്ത്രി പി.പ്രസാദ് നിർവഹിക്കും. ജില്ലാ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് പി.ജെ. ജോസഫ് അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ ഉത്തമൻ, ഒളിമ്പ്യൻ മനോജ് ലാൽ എന്നിവർ പങ്കെടുക്കും.01.01.2001 ന് ശേഷം ജനിച്ചവർക്ക് യൂത്ത് വിഭാഗത്തിൽ
പങ്കെടുക്കാം. ടീമുകൾ / സ്‌കൂളുകൾ 22നകം ജില്ലാ സ്‌പോർട്സ് കൗൺസിലിൽ രജിസ്റ്റർ ചെയ്യണം. 0477 2253090