
മാരാരിക്കുളം: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി നേതാവ് മരിച്ചു. മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയും കോൺഗ്രസ് മാരാരിക്കുളം മണ്ഡലം പ്രസിഡന്റും ചെത്തി മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റുമായ കെ.വി.ജോസി കാരക്കാട്ട് (54) ആണ് മരിച്ചത്. രണ്ട് തവണ മാരാരിക്കുളം വടക്ക് പഞ്ചായത്ത് അംഗമായിരുന്നു. ഡിസംബർ 28ന് രാത്രി കോലഞ്ചേരി കടമറ്റത്തിന് സമീപമായിരുന്നു അപകടം. സംസ്കാരം ഇന്ന് രാവിലെ 11ന് മാരാരിക്കുളം ദേവാലയ സെമിത്തേരിയിൽ. ഭാര്യ: അനിത. മക്കൾ: റോബിൻ, അയറിൻ.