karuvatta
കരുവാറ്റാ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ: ടി.എസ്.താഹ ഉദ്ഘാടനം ചെയ്യുന്നു

ഹരിപ്പാട്: പതിനഞ്ചാം ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗത്തിനുള്ള 2022 - 2023 വർഷത്തെ ഉപ പദ്ധതി തയ്യാറാക്കുന്നതിനായുള്ള കരുവാറ്റാ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ
അഡ്വ: ടി.എസ്.താഹ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.വി.അജയകുമാർ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് സെക്രട്ടറി ഷാമില റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് ടി.പൊന്നമ്മ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ടി.മോഹൻകുമാർ, ഷീബാ ഓമനക്കുട്ടൻ, ഗ്രാമ പഞ്ചായത്തംഗങ്ങളായ വി.കെ.നാഥൻ, പി.ബി.ബിജു, എസ്.സനൽകുമാർ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.രംഗനാഥക്കുറുപ്പ് , വിദ്യ.എ.കെ എന്നിവർ സംസാരി​ച്ചു.