
ആലപ്പുഴ : കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ 56ാം സമ്മേളനത്തിന് മുന്നോടിയായി ജില്ലയിലെ 26 യൂണിറ്റുകളിൽ വാർഷിക സമ്മേളനങ്ങൾ ആരംഭിച്ചു. ഹരിപ്പാട് ടൗൺ യൂണിറ്റ് സമ്മേളനത്തിൽ സംസ്ഥാന കമ്മിറ്റി അംഗം എ.ആർ. സുന്ദർലാൽ സംഘടനാ പ്രമേയത്തിന്റെ കരട് അവതരിപ്പിച്ചു. ഹരിപ്പാട് റൂറൽ യൂണിറ്റിൽ ജില്ലാ വൈസ് പ്രസിഡന്റ് ഡോ. ശ്രീകലയും കായംകുളം ടൗൺ യൂണിറ്റിൽ ജില്ലാ ജോയിന്റ് സെക്രട്ടറി പ്രശാന്ത് ബാബു, കഞ്ഞിക്കുഴി യൂണിറ്റിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. വിനോദ്, ചേർത്തല മുൻസിപ്പൽ യൂണിറ്റിൽ ജില്ലാ സെക്രട്ടറിയേറ്റംഗം സന്തോഷ് മാത്യു, ആലപ്പുഴ സിവിൽ സൗത്ത് യൂണിറ്റിൽ ജില്ലാ സെക്രട്ടറിയേറ്റംഗം എസ്.രാജലക്ഷ്മി എന്നിവരും സംഘടനയുടെ കരട് പ്രമേയം അവതരിപ്പിച്ചു.