 
കായംകുളം: കെ. പി റോഡിൽ റെയിൽവേ മേൽപ്പാലത്തിൽ നിന്ന് മനുഷ്യവിസർജ്യം ഉൾപ്പടെയുള്ള മാലിന്യങ്ങൾ യാത്രക്കാരുടെ ദേഹത്തു വീഴുന്നതിനെതിരെ യൂത്ത് കോൺഗ്രസ് കായംകുളം ടൗൺ സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രക്കാർക്ക് കുടകൾ നൽകി പ്രതിഷേധ സമരം നടത്തി.
ട്രെയിൻ കടന്നു പോകുമ്പോൾ ഇരുചക്രവാഹനങ്ങൾ നിർത്തിയിടുന്നതിനാൽ ഗതാഗതം തടസമുണ്ടാകും. ഇതിന് ശാശ്വത പരിഹാരം കാണുന്നതിനു വേണ്ടിയാണ് യൂത്ത് കോൺഗ്രസ് വേറിട്ട സമരം നടത്തിയത്. ഇ സമീർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹസീം അമ്പീരേത്ത് അദ്ധ്യക്ഷത വഹിച്ചു. അൻസാരി കോയിക്കലേത്ത്, ഇ അബ്ദുൽഹമീദ്, ഹാഷിം സേട്ട്, റിഷി വി സുരേഷ്, ബി എസ് മാത്യു, ഷാജി വാലയിൽ, വിഷ്ണു മുരളി, എബിൻ കാഞ്ഞിക്കൽ, സുധി മേനത്തേരിൽ എന്നിവർ നേതൃത്വം നൽകി.