ആലപ്പുഴ: കെട്ടിട നിർമ്മാണ തൊഴിലാളി ക്ഷേമബോർഡിന്റെ ജില്ലാ ഓഫീസിലെ പെൻഷൻ ഗുണഭോക്താക്കളിൽ ഇനിയും മസ്റ്ററിംഗ് പൂർത്തികരിക്കാത്ത ഗുണഭോക്താക്കൾ അക്ഷയകേന്ദ്രം മുഖേന ബയോമെട്രിക് മസ്റ്ററിംഗും കിടപ്പുരോഗികൾ ഹോം മസ്റ്ററിംഗും ഫെബ്രുവരി 1 മുതൽ 20 വരെ നടത്തണം. ഫെബ്രുവരി 28 വരെ മസ്റ്ററിംഗ് പരാജയപ്പെട്ടവർ ജില്ലാഓഫീസിൽ രേഖകളും ലൈഫ് സർട്ടിഫിക്കറ്റും സമർപ്പിക്കണം. 2019 ഡിസംബർ 31 വരെയുള്ള പെൻഷൻ അപേക്ഷ പ്രകാരം പാസായ പെൻഷന് അർഹതയുള്ള ഗുണഭോക്താക്കൾ മാത്രം മസ്റ്ററിംഗ് നടത്തിയാൽ മതിയെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ പറഞ്ഞു.