hrh
എരിയ്ക്കാവ് ജയഭാരത് ലൈബ്രറിയെ റഫറൻസ് ലൈബ്രറിയായി ഉയർത്തിയതിൻ്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.തിലകരാജ് നിർവ്വഹിക്കുന്നു

ഹരിപ്പാട്: എരിയ്ക്കാവ് ജയഭാരത് ലൈബ്രറിയെ റഫറൻസ് ലൈബ്രറിയായി ഉയർത്തിയതിന്റെ ഉദ്ഘാടനം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി ടി.തിലകരാജ് നിർവഹിച്ചു. ലൈബ്രറി പ്രസിഡന്റ് എം.സത്യപാലൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.എൻ.എൻ.നമ്പി, ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാൻഡിംഗ് കമ്മി​റ്റി ചെയർമാൻ ഡി.സുഗേഷ്, ലൈബ്രറി സെക്രട്ടറി ആർ.വിജയകുമാർ, വി.ദീപു എന്നിവർ സംസാരിച്ചു.