boxing

ആലപ്പുഴ : ജില്ലാ ഒളിമ്പിക് ഗെയിംസിന്റെ ഭാഗമായുള്ള ബോക്സിംഗ് മത്സരം മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂളിൽ നടന്നു. ലീ ബ്രദേഴ്‌സ് ബോക്സിംഗ് ക്ലബ്ബ് കായംകുളം ഒന്നാംസ്ഥാനവും ബ്ലാക്ക്‌ ടൈഗർ ഫൈറ്റിംഗ് ക്ലബ്ബ് രണ്ടാംസ്ഥാനവും മുഹമ്മദ്‌ അലി ബോക്സിംഗ് അക്കാദമി മൂന്നാംസ്ഥാനവും നേടി. ജി​ല്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി.വിഷ്ണു മത്സരം ഉത്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം ജി​.ആതിര വിജയികൾക്കു സമ്മാനങ്ങൾ നൽകി. ജി​ല്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി .റ്റി സോജി ,സുനിൽ കോപ്പാറേത്ത്, എസ്.രാജേഷ്, അനി വർഗീസ്, നിഷാന്ത്, അരുൺകുമാർ ,എസ്.കെ.സുരേഷ്‌കുമാർ എന്നിവർ സംസാരി​ച്ചു.