tur
യൂത്ത് കോൺഗ്രസ് കുത്തിയതോട് ഈസ്റ്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച എം.കെ.അബ്ദുൾ ഗഫൂർ ഹാജി അനുസ്മരണ സമ്മേളനം കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്. ശരത്ത് ഉദ്‌ഘാടനം ചെയ്യുന്നു

തുറവൂർ: യൂത്ത് കോൺഗ്രസ് കുത്തിയതോട് ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ എം.കെ.അബ്ദുൾ ഗഫൂർ ഹാജി അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ.എസ്. ശരത്ത് ഉദ്‌ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിഷ്ണു കെ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ദിലീപ് കണ്ണാടൻ, അഡ്വ.കെ ഉമേശൻ, അഡ്വ.ടി എച്ച് സലാം, എം.എസ്. നിധീഷ് ബാബു, അസീസ് പായിക്കാട്, എം.കമാൽ, കെ. ധനേഷ് കുമാർ, കെ. അജിത്ത് കുമാർ, എസ്. സുജിത്ത്, എം. മനോജ് എന്നിവർ സംസാരിച്ചു.