
ചാരുംമൂട് : നൂറനാട് സി.ബി.എം ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്ന് 2019,2020,2021 വർഷങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും പൂർവ വിദ്യാർത്ഥികളായ മന്ത്രി
പി.പ്രസാദ്, പി.എൻ. പ്രമോദ് നാരായണൻ എം.എൽ.എ എന്നിവർക്ക് ആദരവും നൽകി.
അനുമോദന സമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി, എം.എസ്. അരുൺ കുമാർ എം.എൽ.എ എന്നിവർ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് ബൈജു പഴകുളം അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. രജനി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി.വിനോദ് എന്നിവർ വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു.
മന്ത്രി പി. പ്രസാദ്, പി.എൻ പ്രമോദ് നാരായൺ എം.എൽ.എ എന്നിവരെ സ്‌കൂൾ മാനേജർ ഇൻ ചാർജ് പി.ആർ. കൃഷ്ണൻ നായർ ആദരിച്ചു. സ്‌കൂൾ മാനേജർ ജയശ്രീ തമ്പി ഉപഹാരം സമ്മാനിച്ചു.
ബ്ലോക്ക് പഞ്ചായത്തംഗം ആർ.സുജ, ഗ്രാമപഞ്ചായത്തംഗം ബി. അനിൽകുമാർ , ഹെഡ്മിസ്ട്രസ് ആർ.സജിനി, ജെ.ഹരീഷ്‌കുമാർ , മനോജ്, ശ്രീജ സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.