 
മാന്നാർ: ഭിന്നശേഷിക്കാരായ കുട്ടികളെ പുനരധിവസിപ്പിക്കുന്നതിനായി ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ചെങ്ങന്നൂരിൽ പ്രവർത്തിക്കുന്ന ലില്ലി ലയൺസ് സ്പെഷ്യൽ സ്കൂളിന്റെ പ്രവർത്തനങ്ങളെ ആസ്പദമാക്കി അനീഷ് കോശി നിർമ്മിച്ച് റാഫി ബക്കർ സംവിധാനം ചെയ്ത ഡോക്യൂമെന്ററിയായ 'ലില്ലി' യുടെ പ്രദർശനോദ്ഘാടനം നടത്തി. മാന്നാർ മഹാരാജാ പാലസിൽ നടന്ന ചടങ്ങിൽ ഡിസ്ട്രിക്റ്റ് ഡവർണർ പ്രിൻസ് സ്കറിയ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാർ ഡോ.പി.ജി.ആർ പിള്ള സ്വിച്ച്ഓൺ കർമം നിർവ്വഹിച്ചു. മാനേജിംഗ് ട്രസ്റ്റി ജി.വേണുകുമാർ, വൈസ് ഡിസ്ട്രിക്റ്റ് ഗവർണർമാരായ കെ.ജെ.തോമസ് ഐപിഎസ്, ഡോ.ബിനോ കോശി, മല്ലേലിൽ ശ്രീധരൻ നായർ, കെ.കെ.രാജേന്ദ്രൻ, ഡോ.ദിലീപ് കുമാർ എന്നിവർ പ്രസംഗിച്ചു. പി.റ്റി തോമസ് നിർമിച്ച് റാഫിബക്കർ സംവിധാനം ചെയ്ത ഭിന്നശേഷി കുട്ടിയുടെ പ്രശ്നങ്ങൾ പ്രമേയമാക്കിയ 'ഹൃദയ സ്പർശം' ഹ്രസ്വചിത്ര പ്രദർശനവും നടന്നു.