മാവേലിക്കര : പോപ്പുലർ ഫ്രണ്ട് ഭീകരതക്കെതിരെ ബി.ജെ.പി തെക്കേക്കര തെക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ജനകീയ പ്രതിരോധം ജില്ല ജനറൽ സെക്രട്ടറി എൽ.പി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തെക്കേക്കര തെക്ക് ഏരിയ പ്രസിഡന്റ് വിനീത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി മാവേലിക്കര മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.കെ അനൂപ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ, മണ്ഡലം ട്രഷറർ മോഹൻ കുമാർ, വൈസ് പ്രസിഡന്റ് അംബികാദേവി, മണ്ഡലം സെക്രട്ടറി സുധീഷ് ചാങ്കൂർ, തെക്കേക്കര തെക്ക് ഏരിയ ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ വരേണിക്കൽ എന്നിവർ സംസാരിച്ചു.