 
അരൂർ : ചന്തിരൂർ കുമർത്തുപടി ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണം ഭക്തിനിർഭരമായി. ചലച്ചിത്ര താരം സരയു മോഹൻ ഭദ്രദീപം പ്രകാശിപ്പിച്ചു. ക്ഷേത്രം മേൽശാന്തി ഷിബു തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ. ദേവസ്വം പ്രസിഡന്റ് ജെ.ആർ.അജിത്ത്, സെക്രട്ടറി ഇ.കെ.സതീശൻ, ദേവസ്വം മാനേജർ സി.വി.ബാബു എന്നിവർ നേതൃത്വം നൽകി.