
അമ്പലപ്പുഴ : വ്യാസമഹാസഭയുടെ നേതൃത്വത്തിൽ കരൂർ അഞ്ചാലുംകാവ് നാഗയക്ഷി ക്ഷേത്രത്തിൽ സാഗര പൂജയും മീനൂട്ടും നടത്തി. ഭദ്രദീപ പ്രകാശനം സംസ്ഥാന ജനറൽ സെക്രട്ടറി സജീവൻ ശാന്തി നാർവ്വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.ഡി.രാമകൃഷ്ണൻ അനുഗ്രഹ പ്രഭാഷണം നടത്തി. ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി രാജേഷ് ശാന്തി കാർമ്മികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡന്റ് ജി. ഓമനക്കുട്ടൻ, സെക്രട്ടറി എസ്.സുരേന്ദ്രൻ, വിജയൻ നളന്ദ,ജി.പരമേശ്വരൻ , ജയരാജ് കട്ടറ തുടങ്ങിയവർ നേതൃത്വം നൽകി.