മാവേലിക്കര: മെയ് 13 മുതൽ 15വരെ മാവേലിക്കരയിൽ നടക്കുന്ന സാംബവ മഹാസഭ സംസ്ഥാന വാർഷിക സമ്മേളനത്തിന് മുന്നോടിയായി ശാഖാ വാർഷികങ്ങൾ ആരംഭിച്ചു. 121ാം നമ്പർ മാവേലിക്കര ടൗൺ ശാഖാ വാർഷിക പൊതുയോഗം മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുല്ലശേരി ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.മോഹനൻ അദ്ധ്യക്ഷനായി. യൂണിയൻ പ്രസിഡന്റ് കറ്റാനം മനോഹരൻ, സെക്രട്ടറി അമ്പിളി സുരേഷ് ബാബു, വേണു ചിറയിൽ, മനോജ് മാങ്കാംകുഴി, രാജൻ കെ.തിരുവല്ല, വിനോദ് മാവേലിക്കര, കെ.കെ.സുരേഷ് എന്നിവർ സംസാരിച്ചു. എൻ.കെ.രാധാകൃഷ്ണൻ സ്വാഗതവും മിനി വിനോദ് റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.