ആലപ്പുഴ: ജില്ലയിൽ കൊവിഡ് വ്യാപനം വർദ്ധിച്ച സാഹചര്യത്തിൽ, രോഗപ്രതിരോധത്തിനായി ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ കർശമായി നടപ്പാക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ജി.ജയദവേ് അറിയിച്ചു. പ്രതിരോധ മാർഗനിർദേശങ്ങളുടെ ലംഘനം ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 24 മണിക്കൂറും ജില്ലാ പൊലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന കൺട്രോൾ റൂമിൽ വിളിക്കാം. ഫോൺ: 9497910100.