ആലപ്പുഴ: നഗരത്തിൽ ഇന്നലെ പുലർച്ചെ രണ്ടിടത്ത് തീപിടിത്തമുണ്ടായി. വഴിച്ചേരിയിൽ തടിമില്ലിന് സമീപം കൂട്ടിയിട്ടിരുന്ന തടികൾക്ക് പുലർച്ചെ മൂന്നേകാലിനും, സൗത്ത് പൊലീസ് സ്റ്റേഷന് സമീപം ചപ്പുചവറുകൾക്ക് പുലർച്ചെ 4.20നും തീപിടിച്ചു. രണ്ടിടത്തും ആലപ്പുഴ ഫയർ ഫോഴ്സ് യൂണിറ്റ് ജീവനക്കാരെത്തി സമയോചിതമായ ഇടപെടൽ നടത്തിയത് മൂലം വലിയ ദുരന്തം ഒഴിവായി. അസി സ്റ്റേഷൻ ഓഫീസർമാരായ സി.പി.ഓമനക്കുട്ടൻ, വി.എം.ബദറുദീൻ, ഫയർ ആന്റ് റെസ്ക്യു ഓഫീസർമാരായ ആർ.രതീഷ്, ജെ.ജെ.ജിജോ, ആർ.മഹേഷ്, പി.അഖിലേഷ്, എൻ.എസ്.ഷൈൻ കുമാർ, ഷാജൻ.കെ.ദാസ്, പി.അഖിലേഷ്, എൻ.എസ്.ഷൈൻകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.