പൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്ത് 15-ാം വാർഡിലെ എസ്.എൻ.ഡി.പി - കൊച്ചുതറ റോഡിന്റെ നിർമ്മാണം എത്രയും വേഗം ആരംഭിക്കണമെന്ന് നിലാവ് സ്വാശ്രയ സംഘം വാർഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഭാരവാഹികളായി എൻ.കെ. നിസാർ ( പ്രസിഡന്റ്), പ്രവീൺ രാജ് (വൈസ് പ്രസിഡന്റ്),എസ്.പത്മകുമാർ (സെക്രട്ടറി), ജി.ടി. അജയകുമാർ (ജോയിന്റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.