sweekaranam
കർഷകസമര ദേശീയ നേതാക്കൾക്ക് ദില്ലി ചലോ കർഷകസമര ഐക്യദാർഢ്യ സമിതി നൽകിയ സ്വീകരണ സമ്മേളനം സത്യവാൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ : കർഷകസമരത്തിന്റെ ദേശീയ നേതാക്കൾക്ക് ദില്ലി ചലോ കർഷകസമര ഐക്യദാർഢ്യ സമിതി സ്വീകരണം നല്കി. സംയുക്ത കിസാൻ മോർച്ച കേന്ദ്ര നേതാവ് സത്യവാൻ, ജനറൽ സെക്രട്ടറി ശങ്കർലോഷ്, എസ്.കെ.എം ദേശീയ നേതാവ് പി.റ്റി.ജോൺ എന്നിവർക്ക് ഡോ.ഗീവർഗീസ് മാർ കുറിലോസ് മെത്രാപ്പോലീത്ത, എം.വി.പ്രിയ എന്നിവർ മെമന്റോ നൽകി.

ദില്ലി ചലോ കർഷകസമര ഐക്യദാർഢ്യ സമിതി രക്ഷാധികാരി ജോസ് ജോൺ വെങ്ങാന്തറ അദ്ധ്യക്ഷത വഹിച്ചു. ജയ്സൺ ജോസഫ്, എസ്.രാജീവൻ, അഡ്വ.ജോയിക്കുട്ടി ജോസ്, എം.വി.വിശ്വംഭരൻ, ജോസഫ് ചെക്കോടൻ, ബി.ഭദ്രൻ, പയസ് ഇടയാടി, പി.എ.തോമസ്, ജോൺ വി.ജോൺ വെങ്ങാന്തറ, സോണിച്ചൻ, രമേശൻ പാണ്ടിശ്ശേരി, ആർ.പാർത്ഥസാരഥി വർമ്മ എന്നിവർ പ്രസംഗിച്ചു. പി.അർ.സതീശൻ പ്രമേയം അവതരിപ്പിച്ചു.