മാവേലിക്കര: മാവേലിക്കര ബി.ആർ.സി ചെന്നിത്തല ക്ലസ്റ്ററിന്റെ കീഴിലുള്ള സ്കൂളുകളിലെ തി​രഞ്ഞെടുക്കപ്പെട്ട 25 കുട്ടികൾക്കായി ഗവ.മോഡൽ യു.പി സ്കൂളിൽ ചിത്രകലാ ശിൽപശാല സംഘടിപ്പിച്ചു. ബി.ആർ.സിയിലെ ചിത്രകാരൻ റാം മോഹൻ നേതൃത്വം നൽകിയ ക്യാമ്പിന്റെ ഉദ്ഘാടനം യുവ ചിത്രക്കാരനായ അഭിജിത് മഹേഷ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ബി​ന്ദു പ്രദീപ്, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സൺ നിഷാ സോജൻ, മാവേലിക്കര ബി.ആർ.സി ബി.പി.സി പി.പ്രമോദ്, ട്രെയി​നർമാരായ സജീഷ്, ജ്യോതികുമാർ, ബീനാകുമാരി, ഹെഡ്മിസ്ട്രസ് ബിന്ദു.കെ നായർ, അദ്ധ്യാപകൻ രാജീവ് പുരുഷോത്തമൻ എന്നിവർ പങ്കെടുത്തു.