vyapari
യൂണിറ്റ് സമ്മേളനം രാജു അപ്സര ഉദ്ഘാടനം ചെയ്യുന്നു.

ചാരുംമൂട്: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പാലമേൽ യൂണിറ്റ് വാർഷികസമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ആർ. ഹരിശങ്കർ അദ്ധ്യക്ഷനായി. ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെയും കേരള ശാസ്ത്രസാഹിത്യ അവാർഡ് ജേതാവ് സി. റഹിമിനേയും ആദരിച്ചു. സി. പ്രസന്ന കുമാരൻ ഉണ്ണിത്താൻ, ഡി.മഹേന്ദ്രദാസ്, വി. പി. ചന്ദ്രശേഖരൻ നായർ, എൻ. സോമരാജൻ , എ.മുരുകാനന്ദൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ സി. പ്രസന്നകുമാരൻ ഉണ്ണിത്താൻ (രക്ഷാധികാരി)ആർ. ഹരിശങ്കർ( പ്രസി) വി.പി.ചന്ദ്രശേഖരൻ നായർ (വൈസ് പ്രസി) ഡി.മഹേന്ദ്രദാസ് (ജനറൽ സെക്രട്ടറി), എ.മുരുകാനന്ദൻ(ജോ.സെക്രട്ടറി) എൻ. സോമരാജൻ (ഖജാൻജി).