1
ദേശിയ ഡ്രാഗണ ബോട്ട് റേസിൽ വെങ്കലമെഡൽ നേടിയ കുട്ടമംഗലം ഹയർസെക്കന്റരിസ്ക്കൂൾ വിദ്യാർത്ഥിനിയും കൈനകരി വികസന സമിതി പ്രസിഡന്റുമായ വി കെ വിനോദിന്റ മകൾ ഇഷ

കുട്ടനാട് : ഹിമാചൽ പ്രദേശിൽ നടന്ന 9ാമത് ദേശീയ ഡ്രാഗൺ ബോട്ട് റേസിൽ 2000, 500, 200 മീറ്റർ മത്സരങ്ങളിൽ വെങ്കലമെഡൽ സ്വന്തമാക്കിയ ഇഷാ വിനോദ് കേരളത്തിന് അഭിമാനമായി. കൈനകരി വികസനസമിതി പ്രസിഡന്റ് ബി.കെ.വിനോദിന്റെയും ധന്യയുടെയും മകളും കുട്ടമംഗലം എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്ക്കൂൾ ഒമ്പതാം ക്സാസ് വിദ്യാർത്ഥിനിയുമാണ് ഇഷ. 2014 മുതൽ കൈനകരിയിൽ പ്രവർത്തിക്കുന്ന ഒപലെവ് വാട്ടർ സ്പോർട്സ് അക്കാദമിയിലായിരുന്നു പരിശീലനം. ദേശിയ താരങ്ങളായ വി.വി.സുനിൽ, എൻ. പ്രദീപ് എന്നിവരുടെ പരിശീലനമാണ് ഈ നേട്ടത്തിന് തന്നെ പ്രാപ്തയാക്കിയതെന്ന് ഇഷ പറഞ്ഞു. 2014ൽ മൂന്നുപേരുമായി പ്രവർത്തനം ആരംഭിച്ച അക്കാദമിയിലിപ്പോൾ 65 കുട്ടികൾക്ക് സൗജന്യമായി പരിശീലനം നൽകുന്നുണ്ട്.