ചേർത്തല: നെടുമ്പ്രക്കാട് ശ്രീനാരായണ സുബ്രഹ്മണ്യ സുര്യദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് നാളെ കൊടിയേറും. 24 ന് ആറാട്ട് ഉത്സവത്തോടെ സമാപിക്കും.
നാളെ പുലർച്ചെ 4ന് പള്ളിയുണർത്തൽ തുടർന്ന് നിർമ്മാല്യ ദർശനം,5.30 ന് ഗണപതി ഹോമം,8 ന് കലശാഭിഷേകം, വൈകിട്ട് 5ന് കൊടിക്കൂറ വരവ് തുടർന്ന് ദീപാരാധന, 8 ന് ക്ഷേത്രം തന്ത്റി ടി.കെ.ഗോപിനാഥൻ തന്ത്റി ഉത്സവത്തിന് കൊടിയേറ്റും.21ന് വൈകിട്ട് 6 ന് മഹാശനീശ്വരപുജ, 7 ന് സംഗീതഭജന, 8.30 ന് താലപ്പൊലി വരവ്. 22 ന് വൈകിട്ട് 8.30 താലപ്പൊലി വരവ് (തുടർച്ച). 23 ന് രാവിലെ 7.30 ന് ശ്രീബലി, വൈകിട്ട് 6ന് കാഴ്ചശ്രീബലി തുടർന്ന് ദീപക്കാഴ്ച, സോപാനസംഗീതം, 7.30 ന് മ്യൂസിക്കൽ കോമഡി ഷോ, രാത്രി10 ന് പള്ളിവേട്ട. 24 ന് രാവിലെ 10.30 ന് കാവടി വരവ്,വൈകിട്ട് 4ന് പകൽപ്പൂരം, 6 ന് കാഴ്ചശ്രീബലി, രാത്രി 8.45 ന് ആറാട്ട് പുറപ്പാട്, 12.30 ന് ആറാട്ട് വരവ്.
.