ചേർത്തല: എസ്.എൻ.ഡി.പി യോഗത്തിന്റെ 114-ാമത് വാർഷികം കാര്യക്ഷമമായി നടത്തുന്നതിനുള്ള നടപടികൾ ചേർത്തല യൂണിയനിൽ ആരംഭിച്ചു. യോഗം ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള പാനൽ വിജയിപ്പിക്കണമെന്ന യൂണിയന്റെ അഭ്യർത്ഥന തിരഞ്ഞെടുത്ത യോഗ വാർഷിക പ്രതിനിധികൾക്ക് ശാഖകളിൽ ചേർന്ന യോഗങ്ങളിൽ വിതരണം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് പി.ജി. രവീന്ദ്രൻ,യോഗം കൗൺസിലർ പി.ടി.മന്മഥൻ, യൂണിയൻ സെക്രട്ടറി വി.എൻ.ബാബു, ബോർഡ് അംഗങ്ങളായ ടി.അനിയപ്പൻ, ബൈജു അറുകുഴി,കൗൺസിൽ അംഗങ്ങളായ മണിലാൽ,പി.വിനോദ് ,പി. ദിനദേവൻ,സത്യൻ എന്നിവർ പങ്കെടുത്തു.