ആലപ്പുുഴ: ആലപ്പുഴ ജില്ലയിലെ ഏറ്റവും മികച്ച യൂത്ത് ക്ലബിനുള്ള നെഹ്‌റു യുവകേന്ദ്രയുടെ അവാർഡിന് ചെങ്ങന്നൂർ മുളക്കുഴ രഞ്ജിനി ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ് തിരഞ്ഞെടുക്കപ്പെട്ടു. 25000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. 2020-21 വർഷത്തെ പ്രവർത്തനം വിലയിരുത്തിയാണ് അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് അദ്ധ്യക്ഷനായ അഞ്ചംഗ സമിതി അവാർഡ് നിർണയിച്ചത്.