 
ഹരിപ്പാട്: സി.ബി.സി. വാര്യർ ഫൗണ്ടേഷൻ കരുതൽ പാലിയേറ്റീവിന്റെ നേതൃത്വത്തിൽ പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കിടപ്പു രോഗികളെ സന്ദർശിച്ച് മെഡിക്കൽ ഉപകരണങ്ങളും മരുന്നുകളും നൽകി. കുമാരപുരം തെക്ക് മേഖലാ കമ്മറ്റിയുടെ നേതൃത്യത്തിൽ നടന്ന മെഡിക്കൽ ഉപകരണ വിതരണം സി ബി.സി. ഫൗണ്ടേഷൻ ചെയർമാൻ എം.സത്യപാലൻ എരിക്കാവ് വളവുങ്കൽ വീട്ടിൽ വിജയന് വാക്വർ നൽകി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ടി.എം.ഗോപിനാഥൻ ' പി.ജി.ഗിരീഷ്, ഗ്രാമ പഞ്ചായത്ത് അംഗം ഓമന അമ്പാടി ഉണ്ണി ., കെ.ധർമ്മപാലൻ എന്നിവർ പങ്കെടുത്തു