ambala

അമ്പലപ്പുഴ: ആലപ്പുഴയി​ൽ നി​ന്ന് അമ്പലപ്പുഴ ഭാഗത്തേക്കു പോയ ഹോണ്ട സിറ്റി കാറി​ലി​ടി​ച്ച മിനിലോറി റോഡിനു കുറുകെ മറിഞ്ഞതി​നെത്തുടർന്ന് അര മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ദേശീയപാതയിൽ കുറവൻതോടു ഭാഗത്ത് ഇന്നലെ ഉച്ചക്ക് 12 ഓടെ ആയിരുന്നു അപകടം. ലോറിയിലുണ്ടായിരുന്ന ചാക്കുകളിൽ നിറച്ച വളം റോഡിൽ തെറിച്ചു ​വീണു . ലോറി ക്ലീനർ ബംഗാൾ സ്വദേശി യാസീൻ, കാർ ഓടിച്ചിരുന്ന കാക്കാഴം വെളുത്തേടത്ത് പറമ്പിൽ ഷാജി ( 51) എന്നി​വർക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.