milan-21
മാന്നാറിൽ മിലൻ 21 ന്റെ നേതൃത്വത്തിൽ ജൈവപച്ചക്കറികൃഷി ആരംഭിക്കുന്നതിന്റെ ഭാഗമായി മണ്ണൊരുക്കൽ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചപ്പോൾ

മാന്നാർ: പാരിസ്ഥിതിക സംഘടനയായ മിലൻ 21 ജൈവ പച്ചക്കറികൃഷിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മാന്നാറിന്റെ പലഭാഗത്തും ഭൂമി ഏറ്റെടുത്ത് കൃഷികൾ ആരംഭിക്കുന്നതിന്റെ ഭാഗമായി മാന്നാർ ടൗണിനോട് ചേർന്നുള്ള മാർക്കറ്റ് - തോട്ടുമുഖം റോഡിൽ മാന്നാർ ഇസ്മായിൽ ഹാജിയുടെ ഉടമസ്ഥതയിലുള്ള ഒന്നരയേക്കർസ്ഥലത്ത് ട്രാക്ടർ ഉപയോഗിച്ച് മണ്ണൊരുക്കൽ തുടങ്ങി. മാന്നാർ കൃഷി ഓഫീസർ സ്ഥലം സന്ദർശിച്ച് വേണ്ട നിർദേശങ്ങൾ മിലൻ 21 ചെയർമാൻ പി.എ.എ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. മുൻഗ്രാമ പഞ്ചായത്തംഗം പി.എൻ ശെൽവരാജൻ, ജന.സെക്രട്ടറി മധുപുഴയോരം, വൈസ് ചെയർമാൻ എം.എ ഷുക്കൂർ, പിആർഒ എൻ.പി അബ്ദുൽഅസീസ്, ചോരാത്തവീട് പദ്ധതി ചെയർമാൻ കെ.എ കരീം, ഷഫീക് ടി.എസ്, എൻ.പ്രഭാകരൻ, ജേക്കബ് മാത്യു, ബൈജു വി.പിള്ള, അബ്ദുൽ ജബ്ബാർ, ശരത്, രാധാകൃഷ്ണൻ, റോയി പുത്തൻപുരയ്ക്കൽ,സുരേഷ് ചേക്കോട്ട്, സക്കീർ എന്നിവർ സംസാരിച്ചു. വിഷരഹിത പച്ചക്കറികൾ ഉത്പാദിപ്പിച്ച് പച്ചക്കറിയിൽ മാന്നാറിനെ സ്വയംപര്യാപ്തതയിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മൂന്ന് വർഷമായി മാന്നാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മിലൻ 21 ഭാരവാഹികൾ പറഞ്ഞു.