
ആലപ്പുഴ: കെ .എസ്. ഇ. ബി വർക്കേഴ്സ് അസോസിയേഷൻ ആലപ്പുഴ സർക്കിളിന്റെ നേതൃത്വത്തിൽ നടന്ന ഇ .ബാലാനന്ദൻ അനുസ്മരണം എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് കെ.രഘുനാഥ് അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ ആശാലത, കെ.ആർ.ഷീജ, വനിതാ കൺവീനർ കെ.എച്ച് .ലേഖ, ഡിവിഷൻ സെക്രട്ടറിമാരായ മാത്യു, അനിൽകുമാർ, സി.പി.വിനോദ്, രാജശേഖരൻ, പ്രദീപ് എന്നിവർ സംസാരിച്ചു. സർക്കിൾ തല പ്രവർത്തകയോഗം ജനറൽ സെക്രട്ടറി എസ് .ഹരിലാൽ ഉദ്ഘാടനം ചെയ്തു. ഭാർഗവൻ സ്വാഗതം പറഞ്ഞു.