
ആലപ്പുഴ: ഇസ്താംബൂളിൽ നടന്ന ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ പൂങ്കാവ് സ്വദേശി സിയാ മെറ്റിൽഡ ബൈജുവിന് വലിയവീട്ടിൽ ഐക്യസമാജത്തിന്റെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. യോഗത്തിൽ പ്രസിഡന്റ് വി.സി.ഉറുമീസ് അദ്ധ്യക്ഷത വഹിച്ചു. ഉപദേശക സമിതിയംഗം വി.വി.അഗസ്റ്റിൻ, വി.എക്സ്.ജോസഫ്, വി.എ.ജയിംസ്, വി.എം.വിനോയ്, വി.ആർ.മത്തായി, വി.എം.സാബു, വി.എ.ഷാജിമോൻ, വി.കെ.മത്തായി എന്നിവർ സംസാരിച്ചു.