ഹരിപ്പാട്: വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന മൂന്ന് യുവാക്കൾക്ക് കൈത്താങ്ങാകാൻ വീയപുരം പഞ്ചായത്ത് കൈകോർക്കുന്നു
വെള്ളംകുളങ്ങര കോഴാടത്തിൽ ഷാജിമോൻ ,കാരിച്ചാൽ ചൂരക്കാട് തുണ്ടിൽ ഉദയൻ, പായിപ്പാട് പ്രയാറ്റേരിൽ രമണൻ എന്നിവർക്കാണ് വൃക്കമാറ്റിവയ്ക്കുന്നത്.
പ്രായപൂർത്തിയാകാത്ത കുഞ്ഞുങ്ങളും ഭാര്യയുമടങ്ങുന്നതാണ് ഷാജിമോന്റെറ കുടുംബം. അസുഖബാധിതയായ ഭാര്യയും കടബാദ്ധ്യതകളുമുണ്ട് രമണന്. പ്രായാധിക്യം മൂലം അവശതയനുഭവിക്കുന്ന വൃദ്ധ മാതാവിനെ സംരക്ഷിക്കേണ്ട ഏക മക കനാണ് അവിവാഹിതനും വൃക്കരോഗിയുമായ ഉദയൻ. വീയപുരം ഗ്രാമപഞ്ചായത്തിലെ 13 വാർഡുകളിലെ എല്ലാ വീടുകളിലും ഞായറാഴ്ച്ച രാവിലെ 8 മുതൽ ജീവൻ രക്ഷാസമിതിയുടെ നേതൃത്വത്തിൽ ധനസമാഹരണം നടത്തുന്നു.3 പേർക്കുമായി 75 ലക്ഷം രൂപയാണ് ചികിത്സാ ചെലവ്. വീയപുരം ഗ്രാമ പഞ്ചായത്തിന്റെയും ജീവൻ രക്ഷാസമിതിയുടെയും പേരിൽ കാനറാബാങ്ക് വീയപുരം ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. A/c No:1100332 10780, lFSC Code:CNRB0005841. വാർത്താ സമ്മേളത്തിൽ വീയപുരംഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജസുരേന്ദ്രൻ ,വൈസ്പ്രസിഡന്റ് പി.എഷാനവാസ്, സൈമൺ എബ്രഹാം, കെ.എസ് ശ്രീകുമാർ, ഷാജഹാൻ വിസ്മയ, പി.ഡി.ശ്യാമള,ആർ.ആർ.ടി.ഷിജുതോമസ് എന്നിവർ പങ്കെടുത്തു.