
ആലപ്പുഴ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും ആയിരത്തിന് മുകളിലായി. പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുമ്പോൾ രോഗമുക്തരുടെ എണ്ണം കുറയുന്നത് ആശങ്ക ഉയർത്തുന്നു. ഇന്നലെ 1339 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ചികിത്സയിലുള്ളവരുടെ 5915 ആയി.196 പേർ രോഗമുക്തരായി. 1186 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 12 ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചു. 14 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 33.14 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് . ഇത്രയും ഉയർന്ന ടി.പി.ആർ ആദ്യമാണ്.