ആലപ്പുഴ: നവോത്ഥാന നായകനായ ശ്രീനാരായണഗുരുദേവന്റ പ്രതിമയെ റിപ്പബ്ലിക് ദിന പരേഡിൽ നിന്ന് ഒഴിവാക്കിയ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നടപടി തികച്ചും പ്രതിഷേധാർഹമാണെന്ന് കെ.പി.സി.സി - ഒ. ബി.സി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി രാജേഷ് സഹദേവൻ പറഞ്ഞു. ഗുരുദേവനെയും ഗുരുവിന്റെ ദർശനങ്ങളെയും കേന്ദ്ര സർക്കാർ തിരിച്ചറിയാതെ പോയത് ഏറെ അപലപനീയമാണ്. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകുമെന്ന് ജില്ലാ കമ്മിറ്റി അറിയിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി. സാബു അദ്ധ്യക്ഷത വഹിച്ചു. ഷാജി കണ്ണാടൻ, സജു കളർകോട്, അരുൺ വിജയൻ, പ്രജിത്ത് കാരിച്ചാൽ ,വി.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു