olypmics
ആലപ്പുഴ ഒളിമ്പിക്സുമായി ബന്ധപ്പെട്ട ഫുട്ബാൾ ചാമ്പ്യൻഷിപ്പ് വണ്ടാനം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ മുൻ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: ആലപ്പുഴ ഒളിമ്പിക്സുമായി ബന്ധപ്പെട്ട ഫുട്ബാൾ ചാമ്പ്യൻഷിപ്പ് വണ്ടാനം മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ മുൻ മന്ത്രി ജി സുധാകരൻ ഉദ്ഘാടനം ചെയ്തു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ് അഡ്വ.എസ്‌.ഷീബ മുഖ്യാതി​ഥി​യായി.ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി.ടി​.സോജി, ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളായ കെ.എ. വിജയകുമാർ, ബി.എച്ച്. രാജീവ്, അനസ് മോൻ, സന്തോഷ് തോമസ്,സുരേഷ് , വി.കെ.നസറുദ്ദീൻ, കെ.ആർ. എം.ഷറഫ് എന്നിവർ പങ്കെടുത്തു.