 
അരൂർ: എരമല്ലൂർ കാഞ്ഞിരത്തിങ്കൽ ഘണ്ടാകർണ്ണ- ദേവീക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. 25 ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്രം തന്ത്രി എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. ഇന്ന് വൈകിട്ട് 6.30ന് നാട്ടുതാലപ്പൊലി, രാത്രി 8 ന് വിഷ്വൽ ഗാനമാലിക. 21 ന് വൈകിട്ട് 7ന് നാട്യാഞ്ജലി, 8 ന് സംഗീത സന്ധ്യ.22 ന് വൈകിട്ട് 6.30ന് തിരുവാതിര, ഡാൻസ്, രാത്രി 8 ന് ചന്തിരൂർ മായയുടെ നാടൻ പാട്ടുകൾ. 23 ന് വൈകിട്ട് 4ന് ദേശക്കാവടി, രാത്രി 8 ന് ജയിൻ ചേർത്തലയുടെ താരവിളയാട്ടം, പളളിവേട്ട മഹോത്സവ ദിനമായ 24 ന് വൈകിട്ട് 4ന് പകൽപ്പൂരം, രാത്രി 8 ന് കൊച്ചിൻ നാട്ടരങ്ങ് അവതരിപ്പിക്കുന്ന പഴമൊഴി ആട്ടം ഗോത്രോത്സവം,10.30 ന് പള്ളിവേട്ട പുറപ്പാട്. 25 ന് രാവിലെ 8ന് ആറാട്ടിന് പുറപ്പാട്, 9 ന് പൂജവെളി ക്ഷേത്രക്കുളത്തിൽ ആറാട്ട്, 10.30 ന് കൊടിയിറക്ക്, ഉച്ചയ്ക്ക് 12.30ന് ആറാട്ടു സദ്യ. ഉത്സവ ചടങ്ങുകൾക്ക് ദേവസ്വം ഭാരവാഹികളായ കെ.പി.ഹരിഹരൻ, പി.എൻ.രാധാകൃഷ്ണൻ ,എം.എസ്.രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകും.