 
പൂച്ചാക്കൽ : വായനയുടെ തിരിച്ചു വരവിനായി തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സഞ്ചരിക്കുന്ന പുസ്തകവണ്ടി യാത്ര തുടങ്ങി. ബ്ലോക്ക് അതിർത്തിയിലെ അഞ്ചു പഞ്ചായത്തുകളിലെ മുഴുവൻ സ്കൂൾ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും ഇതിന്റെ പ്രയോജനം ലഭ്യമാക്കും. പള്ളിപ്പുറം പഞ്ചായത്തിലെ തിരുനെല്ലൂർ ഗവ. സ്കൂളിൽ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എം പ്രമോദ് പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് സ്മിതാ ദേവാനന്ദ് അദ്ധ്യക്ഷയായി. ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ പി. സിസിലി സ്വാഗതം പറഞ്ഞു.ഡേവിഡ് ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ എൻ.കെ ജനാർദ്ദനൻ, രാജേഷ് വിവേകാനന്ദ, അഡ്വ.ജയശ്രീ ബിജു, ജനപ്രതിനിധികളായ ഉദയമ്മാ ഷാജി, സി.പി വിനോദ് ,ദിബീഷ്, അനീസ് ,അനിമോൾ, പി.ആർ. റോയി എന്നിവർ പങ്കെടുത്തു. പുസ്തകങ്ങൾ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എസ് സുധീഷും, ഹെഡ്മിസ്ട്രസ് മിനിയും ചേർന്ന് ഏറ്റുവാങ്ങി, പാണാവള്ളി ഓടം പള്ളി ഗവൺമെന്റ് യു.പി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭനയും പഞ്ചായത്ത് പ്രസിഡന്റ് ധന്യാ സന്തോഷും ചേർന്ന് പുസ്തക വിതരണം നടത്തി.