 
ആലപ്പുഴ: അനിൽ വി.നാഗേന്ദ്രൻ രചനയും സംവിധാനവും നിർവഹിച്ച് റിലീസിനൊരുങ്ങുന്ന 'തീ' എന്ന ചിത്രത്തിലെ ഓഡിയോ സി.ഡിയും പാട്ടു പുസ്തകവും വിപ്ലവ ഗായിക പി.കെ.മേദിനിയ്ക്ക് കൈമാറി വയലാർ ശരത്ചന്ദ്രവർമ്മ പ്രകാശനം ചെയ്തു. വയലാർ രാമവർമ്മയുടെ വീട്ടുമുറ്റത്താണ് ചടങ്ങ് നടന്നത്. സംഗീത ലോകത്തേയ്ക്ക് നിരവധി പുതുമുഖങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'തീ '. ഉണ്ണി മേനോൻ , പി.കെ.മേദിനി, ശ്രീകാന്ത്, സി.ജെ.കുട്ടപ്പൻ, ആർ.കെ.രാമദാസ്, കലാഭവൻ സാബു, മണക്കാട് ഗോപൻ, രജു ജോസഫ്, ശുഭ രഘുനാഥ്, സോണിയ ആമോദ്, കെ.എസ്.പ്രിയ, നിമിഷ സലിം (എം. എസ്.ബാബുരാജിന്റെ കൊച്ചുമകൾ), റജികെ.പപ്പു, വരലക്ഷ്മി, അഭിനേതാക്കളായ അരിസ്റ്റോ സുരേഷ്, ഉല്ലാസ് പന്തളം എന്നിവരാണ് ചിത്രത്തിലെ ഗായകർ. നവോത്ഥാന നായകൻ ഡോ.വി.വി.വേലുക്കുട്ടി അരയന്റെ കവിതയും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചടങ്ങിൽ സംവിധായകൻ അനിൽ വി.നാഗേന്ദ്രൻ, സംഗീത സംവിധായകൻ അഞ്ചൽ ഉദയകുമാർ, ഗായകരായ കലാഭവൻ സാബു, ശുഭ രഘുനാഥ് തുടങ്ങിയവർ പങ്കെടുത്തു.