 
കുട്ടനാട് : വൈദികയോഗം കുട്ടനാട് യൂണിയന്റെ നേതൃത്വത്തിൽ എല്ലാ ശാഖകളിലും ആത്മീയ പ്രഭാഷണവും പ്രർത്ഥനയും നടത്തുന്നതിന്റെ ഭാഗമായി മണലാടി 4145ാം നമ്പർ ശാഖയിൽ നിന്ന് ആരംഭിച്ച ആത്മീയ പ്രഭാഷണ തീർത്ഥയാത്രയുടെ ഉദ്ഘാടനം കുട്ടനാട് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി നിർവഹിച്ചു. വൈദിക യോഗം കുട്ടനാട് യൂണിയൻ ചെയർമാൻ കമലാസനൻ ശാന്തി അദ്ധ്യക്ഷനായി. കൺവീനർ ബിനീഷ് ശാന്തി ,ശാഖാ പ്രസിഡന്റ് സജിനി മോഹൻ, സെക്രട്ടറി ഷിജോ പി.പി, വൈസ് പ്രസിഡന്റ് സഹദേവൻ, കണ്ണൻ ശാന്തി എന്നിവർ സംസാരിച്ചു