vd
ചാരുംമൂട് കരിമുളയ്ക്കലിൽ അക്രമത്തിതിരയായ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ട്രറി അനീഷിനെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻസന്ദർശിക്കുന്നു.

ചാരുംമൂട് : കഴിഞ്ഞ ദിവസം ചാരുംമൂട്ടിലെ കോൺഗ്രസ് ഓഫീസിനും യൂത്ത് കോൺഗ്രസ് നേതാവിനും നേരെയുണ്ടായ ആക്രമണങ്ങൾക്ക് പൊലീസ് കുട്ടനിൽക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു.

കോൺഗ്രസ് ഓഫീസും മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് നേതാവ് അനീഷിനെയും സന്ദർശിക്കാനെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.

സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകരായ പ്രതികൾക്കെതിരെ കേസെടുത്തെങ്കിലും ജാമ്യം ലഭിക്കുന്ന വകുപ്പുകളാണ് ചുമത്തിയത്.

12 പേർ ചേർന്ന് ആയുധങ്ങളുമായി യുവാവിനെ അക്രമിച്ചിട്ടും വധശ്രമത്തിന് കേസെടുത്തില്ല.

നാളെ ഗുരുതരമായ സംഭവങ്ങളുണ്ടായാൽ അതിന്റെ പൂർണ ഉത്തരവാദിത്യം പൊലീസിനായിരിക്കും.

പാർട്ടി ഓഫീസുകളുൾപ്പെടെ അക്രമം നേരിട്ടപ്പോൾ ശക്തമായ പ്രതിരോധം സൃഷ്ടിക്കാൻ പാർട്ടി പ്രവർത്തകർക്ക് കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ , നിർവാഹക സമിതിയംഗം കോശി എം.കോശി, ഡി.സി.സി.വൈസ് പ്രസിഡന്റ് കെ.ആർ.മുരളീധരൻ, ജനറൽ സെക്രട്ടറിമാരായ ബി.രാജലക്ഷ്മി, എം.ആർ.രാമചന്ദ്രൻ, മനോജ് സി.ശേഖർ, ബ്ലോക്ക് പ്രസിഡന്റ് ജി.ഹരി പ്രകാശ്, ജി.വേണു , എസ്.സാദിഖ്, അബ്ദുൽ ജബ്ബാർ,

ഷാജിഖാൻ,വന്ദനാ സുരേഷ്, അനിൽ പാറ്റൂർ, എൻ.ചന്ദ്രശേഖരൻ , വി.ആർ.സോമൻ , പി.എം.ഷെരീഫ്, ഷറഫുദീൻ, റിയാസ് പത്തിശേരിൽ, ഷൈജു ജി.ശാമുവേൽ തുടങ്ങിയവർ ഒപ്പമുണ്ടായി​രുന്നു.