അരൂർ: ശാന്തിഗിരി ആശ്രമം സ്ഥാപകൻ നവജ്യോതി ശ്രീ കരുണാകരഗുരുവിന്റെ ചന്തിരൂരിലെ ജന്മഗൃഹത്തിൽ ഒരേക്കർ പാടത്ത് നടത്തിയ ചുവന്ന ചീരകൃഷിയുടെ വിളവെടുപ്പ് നടന്നു. അരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ആശ്രമം ഹെഡ് ജനനി പൂജ ജ്ഞാന തപസ്വിനി, സ്വാമി ജനനന്മ ജ്ഞാനതപസ്വി, ജനനി നിത്യ രൂപ ജ്ഞാനതപസ്വിനി,ഏരിയ മാനേജർ റെജി പുരോഗതി, സീനിയർ മാനേജർ രഘുവരൻ, വാർഡ് അംഗം സീനത്ത് ഷിഹാബുദ്ദീൻ, അരൂർ കൃഷി ഓഫീസർ ആനി വർഗീസ് എന്നിവർ പങ്കെടുത്തു.