ചേർത്തല: ജല അതോറിട്ടി ചേർത്തല സബ് ഡിവിഷന് കീഴിൽ ബി.പി.എൽ ഗുണഭോക്താക്കൾക്കുളള ആനുകൂല്യത്തിനുള്ള അപേക്ഷ സ്വീകരിക്കുന്ന തീയതി മാർച്ച് 31വരെ നീട്ടി.നാളിതുവരെയുള്ള വെള്ളക്കര കുടിശിക അടച്ചു തീർത്തവരുടെ മാത്രം അപേക്ഷയാണ് സ്വീകരിക്കുന്നത്. അപേക്ഷയോടൊപ്പം റേഷൻകാർഡിന്റെ പകർപ്പും, ആധാർ കാർഡിന്റെ പകർപ്പും ഫോൺ നമ്പരും, കൺസ്യൂമർ നമ്പരും നൽകണം. കുടിശികയുള്ളവരുടെ അപേക്ഷകൾ സ്വീകരിക്കില്ല. അപേക്ഷ നൽകുന്നതിനുള്ള തിരക്കു കൂടിയ സാഹചര്യത്തിലാണ് തീയതി നീട്ടിയത്.