മാവേലിക്കര: സി.പി.എം തഴക്കര ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് തഴക്കര ഓവർബ്രിഡ്ജ് ജംഗ്ഷനിലെ മൊട്ടയ്ക്കൽ ബിൽഡിംഗിൽ ജില്ലാ സെക്രട്ടറി ആർ. നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം മുരളി തഴക്കര അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ.ജി.ഹരിശങ്കർ, ഏരിയ സെക്രട്ടറി കെ.മധുസൂദനൻ, ജില്ലാ കമ്മിറ്റിയംഗം ആർ.രാജേഷ്, എം.എസ് അരുൺകുമാർ എം.എൽ.എ, ടി.പി ഗോപാലൻ, എസ്.അനിരുദ്ധൻ, കെ.രഘുപ്രസാദ് എന്നിവർ പങ്കെടുത്തു. ലോക്കൽ സെക്രട്ടറി എസ്.ശ്രീകുമാർ സ്വാഗതം പറഞ്ഞു. അഭയം പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയിലേക്കുള്ള തഴക്കര മേഖലയുടെ അംഗത്വ വിഹിതം മേഖല ചെയർപേഴ്‌സൺ ഡോ.സുലോജനയിൽ നിന്നും സൊസൈറ്റി ചെയർമാൻ അഡ്വ.ജി.ഹരിശങ്കർ ഏറ്റുവാങ്ങി. ഓഫീസ് സെമിനാർ ഹാൾ കെ.മധുസൂദനനും ലോക്കൽ കമ്മിറ്റിയുടെ യൂട്യൂബ് ചാനൽ എം.എസ് അരുൺകുമാർ എം.എൽ.എയും ഉദ്ഘാടനം ചെയ്തു. കൊവിഡ് പോരാളികളെ ചടങ്ങിൽ അനുമോദിച്ചു. ആർ.രാജേഷ് ഉപഹാരങ്ങൾ വിതരണം ചെയ്തു. ഓഫീസിൽ ഗ്രന്ഥശാലയും വിദ്യാർത്ഥികൾക്ക് ഉപകാര പ്രദമാവുന്ന നിലയിൽ ഡിജിറ്റൽ ലൈബ്രറിയും ആരംഭിക്കുമെന്ന് ലോക്കൽ സെക്രട്ടറി എസ്.ശ്രീകുമാർ പറഞ്ഞു.