goat
വെട്ടിക്കോട് തെരുവുനായ്ക്കൾ കടിച്ചു കൊന്ന ആട്.

ചാരുംമൂട്: വെട്ടിക്കോട് പ്രദേശത്ത് തെരുവുനായകൾ കൂട്ടത്തോടെ വളർത്തു മൃഗങ്ങളെ ആക്രമിച്ചു. ഒരാടിനെ കൊല്ലുകയും മൂന്നെണ്ണത്തിനെ കടി​ച്ചുപരിക്കേൽപ്പിക്കുകയും ചെയ്തു.

ഇന്നലെ രാത്രിയിൽ നായ്ക്കൾ കൂട്ടത്തോടെ വന്ന് മൂന്നു വീടുകളിലെ ആടുകളെ ആക്രമിക്കുകയായി​രുന്നു. വെട്ടിക്കോട് സെൻറ് തോമസ് ഹോസ്പിറ്റൽ തെക്കു ഭാഗത്ത് തെരുവുനായകളുടെ ശല്യം രൂക്ഷമായിരിക്കുകയാണ്.