പുന്നമൂട്: കേരള ചരിത്രത്തെ അടിസ്ഥാനപ്പെടുത്തി പുന്നമൂട് പബ്ലിക് ലൈബ്രറിയും റസിഡന്റ്സ് അസോസിയേഷനും ചേർന്ന് സംഘടിപ്പിച്ചിരിക്കുന്ന പ്രശ്നോത്തരി 30ന് ഉച്ചയ്ക്ക് മൂന്നിന് നടക്കും.
ഗ്രന്ഥകാരനും കോളമിസ്റ്റുമായ ബി. രാധാകൃഷ്ണൻ പ്രസ്‌നോത്തരി നയിക്കും.
പ്രോഗ്രാം ഡയറക്ടർ പി. വി ശിവശങ്കരപിള്ള അദ്ധ്യക്ഷത വഹിക്കും.
സാഹിത്യകാരൻ ഡി. പ്രദീപകുമാർ മുഖ്യപ്രഭാഷണം നിർവഹിക്കും. 5 മുതൽ 12 വരെ ക്ലാസുകളിലുള്ളവർക്ക് പങ്കെടുക്കാം. താത്പര്യമുള്ളവർക്ക് വാട്സ്ആപ്പ് ചെയ്യാം. ഫോൺ: 8281161371.