 
ചേർത്തല: എസ്.എൻ.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയനിലെ വാഴുവേലി 489-ാം നമ്പർ ശാഖയിൽ പുതിയ ഗുരുക്ഷേത്രവും ആസ്ഥാന മന്ദിരവും നിർമ്മിക്കുന്നതിനുള്ള സ്കെച്ചും പ്ളാനും എൻജിനിയർ അനിൽകുമാറിൽ നിന്നും മാരാരിക്കുളം ഏരിയ കർഷക തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമായ ഇ.ആർ.പൊന്നപ്പൻ ഏറ്റുവാങ്ങി. ചെയർമാൻ എം.എസ്.നടരാജൻ അദ്ധ്യക്ഷത വഹിച്ചു. കൺവീനർ മുരുകൻ പെരയ്ക്കൻ, എം.കെ. ഗോപി,വനിതാസംഘം പ്രസിഡന്റ് ശ്രീജ, സരള ശാർങധരൻ,നന്ദു വഴുവേലി,സുശീലൻ വാഴുവേലി, ചന്ദ്രമോഹൻ, സ്വയംബരൻ എന്നിവർ പങ്കെടുത്തു.