 
ആലപ്പുഴ: റോട്ടറി ക്ലബ് ഒഫ് ആലപ്പി ഈസ്റ്റിന്റെ നേതൃത്വത്തിൽ, പുന്നപ്രയിലെ അനാഥരായ മൂന്ന് കുട്ടികൾക്ക് വീട് വെച്ചു നൽകി. കുട്ടികളുടെ ദുരിതാവസ്ഥ മനസിലാക്കിയ റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ.അനിത ഗോപകുമാർവിഷയം ക്ലബ്ബിൽ അവതരിച്ചപ്പോൾ, ക്ലബ് അംഗമായ സിജി ജോണും ഭാര്യ ബിന്ദുവും സ്പോൺസർമാരാകാൻ തയാറായി. അഞ്ചര ലക്ഷം രൂപ ചെലവിൽ 49 ദിവസം കൊണ്ട് വീട് നിർമ്മാണം പൂർത്തിയായി. കുട്ടികൾക്ക് പഠനാവശ്യത്തിനുള്ള മൊബൈൽ ഫോൺ റോട്ടറി മെമ്പർ ജയൻ സുശീലൻ വാങ്ങി നൽകി. എച്ച്.സലാം എം.എൽ.എ വീടിന്റെ താക്കോൽ ദാനം നിർവഹിച്ചു. ചടങ്ങിൽ സിജി ജോണിനെ ആദരിച്ചു. പ്രസിഡന്റ് അഡ്വ.അനിത ഗോപകുമാറിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ റോട്ടറി അസിസ്റ്റന്റ് ഗവർണർ ജയകുമാർ, മെമ്പർമാരായ ജി.അനിൽകുമാർ, ഡോ.പ്രശാന്ത് ജേക്കബ്, ജോട്ടി ജോസഫ്, ഡോ.അജി സരസൻ തുടങ്ങിയവർ പങ്കെടുത്തു.