
ആലപ്പുഴ: തണ്ണീർമുക്കം പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി പി.എം.കെ.എസ്.വൈ പദ്ധതിയിൽ ഉൾപ്പെടുത്തി വെള്ളിയാകുളം ആഴം കൂട്ടി കൽകെട്ടി സംരക്ഷിക്കുന്ന നവീകരണ ജോലികൾക്ക് തുടക്കമായി. വെള്ളിയാകുളത്തിന് സമീപം ടേക്ക് എ ബ്രേക്ക് ,നങ്ങേലി പുര, കുട്ടികളുടെ പാർക്ക്, ഓപ്പൺ ജിം, വാക്ക് വേ, ഡിജിറ്റൽ ലൈബ്രറി, വനിതകൾക്കുള്ള ഫിറ്റ്നസ് സെന്റർ, ഓപ്പൺ ആഡിറ്റോറിയം, സ്മാർട്ട് കൃഷിഭവൻ എന്നിവയുടെ നിർമ്മാണ പ്രവർത്തനങ്ങൾ വൈകാതെ ആരംഭിക്കും.
പദ്ധതിയുടെ ഉദ്ഘാടനം എ.എം. ആരിഫ് എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ, സി.പി. ജരാജൻ എന്നിവർ സംസാരിച്ചു. പ്രവീൺ ജി.പണിക്കർ സ്വാഗതവും മാത്യു കൊല്ലേലി നന്ദിയും പറഞ്ഞു.