ph
കായംകുളത്ത് പൊന്നമ്മ അമ്മയ്ക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി നിർവഹിയ്ക്കുന്നു

കായംകുളം: ബി.ജെ.പി കായംകുളം ടൗൺ നോർത്ത് കമ്മിറ്റിയുടെയും അറുപതാം നമ്പർ ബൂത്ത് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ ചക്കോലിൽ പുതുവൽ തെക്കതിൽ പൊന്നമ്മ അമ്മയ്ക്ക് നിർമ്മിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി നിർവഹിച്ചു.

കർമ്മം സംഘാടക സമിതി ചെയർമാൻ ജെ. സോമരാജൻ അദ്ധ്യക്ഷത വഹിച്ചു. കഴിഞ്ഞ വാർഡ് തി​രഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി മത്സരിച്ച ജെ.സോമരാജൻ ജയിച്ചാലും തോറ്റാലും പൊന്നമ്മ അമ്മയ്ക്ക് വീട് നിർമ്മിച്ച് നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. ആ വാഗ്ദാനമാണ് ഇലക്ഷനിൽ പരാജയപ്പെട്ടിട്ടും നോർത്ത് കമ്മിറ്റിയും ബൂത്ത് കമ്മിറ്റിയും കൂടി നടപ്പിലാക്കുന്നത്.

പാറയിൽ രാധാകൃഷ്ണൻ, മഠത്തിൽ ബിജു, രാഷ്ട്രീയ സ്വയംസേവക സംഘം ജില്ലാ പ്രചാർ പ്രമുഖ് സതീഷ്, എൻ ശിവാനന്ദൻ, കെ എ വെങ്കിടേഷ്, ആർ.രാജേഷ്, ആർ. വിനോദ്, എൽ ജയകുമാർ, പി.കെ. സജി, മംഗളാനന്ദൻ, എ. ദീപു, എസ് . രതീഷ്, സുവർണ കുമാർ, പനയ്ക്കൽ ശ്രീകുമാർ, അജയൻ, ബാബു കൊയ്പ്പള്ളി, ഷീല പ്രസാദ്, ബിന്ദു സുഭാഷ്, ഷീല ശശിധരൻ, എസ്.കവിത, ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.