 
കായംകുളം: ദേവികുളങ്ങര പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി പ്രകാരം 135 കുടുംബങ്ങളിലെ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പഞ്ചായത്ത് പ്രസിഡന്റ് എസ്. പവനനാഥൻ നിർവഹിച്ചു.
വൈസ് പ്രസിഡന്റ് നീതുഷാരാജ് അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷമാരായ എസ് രേഖ, ഇ ശ്രീദേവി, കെ ചിത്രലേഖ, മെമ്പറന്മാരായ രാധാകൃഷ്ണൻ,ശ്യാമ വേണു , ലീന , പ്രശാന്ത് രാജേന്ദ്രൻ,ശ്രീലത, ആർ രാജേഷ്, ലീനരാജു, പി സ്വാമിനാഥ് , രജനി ബി ജു, മിനി മോഹൻ ബാബു,റവ ഫാദർ തോമസ് പായിക്കാട്, സെക്രട്ടറി എസ് സിന്ധു , അസിസ്റ്റന്റ് സെക്രട്ടറി അമൃത , ഐ.സി.ഡി.എസ് ഓഫീസർ ദേവു തുടങ്ങിയവർ പങ്കെടുത്തു.