ambala
പുന്നപ്ര തെക്ക് പഞ്ചായത്ത് ചള്ളി ആലിശേരി പുരയിടത്തിൽ ശിവനേശന് ഗാന്ധി ദർശൻ സമിതി പ്രവർത്തകർ സൈക്കിൾ കൈമാറുന്നു.

അമ്പലപ്പുഴ: സ്വന്തമായി കിടപ്പാടമില്ലാതെ ദുരിതം പേറി കഴിയുന്ന പുന്നപ്ര തെക്ക് പഞ്ചായത്ത് ചള്ളി ആലിശേരി പുരയിടത്തിൽ ശിവനേശന് മത്സ്യക്കച്ചവടത്തിന് ഗാന്ധി ദർശൻ സമിതിയുടെ നേതൃത്വത്തിൽ സൈക്കിൾ നൽകി. ശിവനേശന്റെ ഭാര്യ അജമോൾ ഊമയും ബധിരയുമാണ്. ഗാന്ധി ദർശൻ സമിതി നിയോജക മണ്ഡലം പ്രസിഡന്റ് നിസാർ വെള്ളാപ്പള്ളി, ഭാരവാഹികളായ പി.ഉണ്ണിക്കൃഷ്ണൻ, ഷാജി ഉസ്മാൻ, മുഹമ്മദ് പുറക്കാട്, എന്നിവർ ചേർന്ന് സൈക്കിൾ കൈമാറി.